തെയ്യാരെ തക തെയ്യാരെ (കൊച്ചനിയത്തി )
This page was generated on May 10, 2024, 3:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംപുകഴേന്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:08.
തെയ്യാരെ തക തെയ്യാരെ.. തെയ്യന്നം തെയ്യന്നം താരേ...
തെയ്യാരെ തക തെയ്യാരെ.. തെയ്യന്നം തെയ്യന്നം താരേ...

പൊലിയോ പൊലി പൊലിയോ പൊലി പൊലിയോ പൊലി...

ഓണക്കൊയ്ത്തരിവാള് കിലുങ്ങി
ഓണത്തപ്പന്റെ തേര് കുലുങ്ങി
ഓണപ്പാട്ടുകള്‍ പാടി വരുമീ
പെണ്ണാളേ.. എന്റെ പെണ്ണാളേ... (ഓണക്കൊയ്ത്തരിവാള്)

മുത്തം കിട്ടിയ പെണ്ണിന്റെ മോഹം
പത്തു മേനി വിളഞ്ഞല്ലോ.. (മുത്തം)
വേര്‍പ്പു തിന്ന വയലിന്റെ മോഹം
നൂറു മേനി വിളഞ്ഞല്ലോ... (വേര്‍പ്പു)

തെയ്യാരെ തക തെയ്യാരെ.. തെയ്യന്നം തെയ്യന്നം താരേ...
തെയ്യാരെ തക തെയ്യാരെ.. തെയ്യന്നം തെയ്യന്നം താരേ...

പൊലിയോ പൊലി പൊലിയോ പൊലി പൊലിയോ പൊലി...

ആ... ആ... ആ... ആ..
ഏലേലം ഹ ഏലേലം ഹ ഏലേലം ഹ ഐലേസാ..
ഏലേലം ഹ ഏലേലം ഹ ഏലേലം ഹ ഐലേസാ...

വേമ്പനാട്ടുകായലിലേ..
വെള്ളിമണിത്തിരമാലകളേ
വെക്കം വെക്കം ചീനവലയില്
മുത്തുകള്‍ വാരിത്തായോ... മുത്തുകള്‍ വാരിത്തായോ... (വേമ്പനാട്ടു..)

പരലും വേണം കരിമീന്‍ വേണം
കണ്ണാടിപ്പൂമീന്‍ വേണം.. (പരലും)
കാറ്റുവാക്കിനൊഴുകി വരാമോ മുത്തേ.. മീന്‍മുത്തേ...
മുത്തേ... മീന്‍മുത്തേ...

ആ... ആ... ആ... ആ..
ഏലേലം ഹ ഏലേലം ഹ ഏലേലം ഹ ഐലേസാ..
ഏലേലം ഹ ഏലേലം ഹ ഏലേലം ഹ ഐലേസാ...
ഏലേലം ഹ ഏലേലം ഹ ഏലേലം ഹ ഐലേസാ...

----



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts