വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ദുലാല്‍സെന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:00.
ഇന്ദുലേഖ ഇന്നു രാത്രിയിൽ വന്നണഞ്ഞു പൊൻ വിളക്കുമായ് എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....) ആകാശപുഷ്പവേദിയിൽ ആനന്ദനൃത്തമാടുവാൻ കാർമുകിൽ മാല നൂപുരം കാലടിയിൽ ചാർത്തി വന്നുവോ എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....) ഇന്ദ്രനീലജാലകങ്ങളിൽ ഇന്നു രാവിൽ താരകാവലി വന്നു ചേർന്നുവോ രഹസ്യമായ് എന്നെ നോക്കി പുഞ്ചിരിച്ചുവോ എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....) |