പാടാന്‍ ചുണ്ടു് (കാട്ടുമൈന )
This page was generated on May 16, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:17.
പാടാന്‍ ചുണ്ടു വിടര്‍ത്തിയതേയുള്ളൂ
പാടിയില്ലാ ഞാന്‍ പാടിയില്ലാ
ആടാന്‍ പീലിത്തിരുമുടി കെട്ടി ഞാന്‍
ആടിയില്ലാ ഞാന്‍ ആടിയില്ലാ.

കൂട്ടിനിളംകിളി താമരപൈങ്കിളി
കൂട്ടായിരുന്നവള്‍ വേര്‍പിരിഞ്ഞൂ
കാട്ടില്‍ നിന്നിന്നൊരു കൂടപ്പിറപ്പിനെ
കൂട്ടിനായ് ഈശ്വരന്‍ കൊണ്ടുതന്നു

എല്ലാം പിരികിലുമെന്‍ കരളേ നിന്നേ-
യല്ലോ നിനച്ചു ഞാന്‍ കാത്തിരുന്നൂ
എന്നുമീ കാട്ടില്‍ നിനക്കായി ഞാനെത്ര
കണ്ണിമ വെട്ടാതെ കാത്തു നിന്നൂ
ഇന്നവയെല്ലാം മറക്കുകയോ - എന്നെ
കണ്ണീര്‍ക്കയത്തില്‍ മറിയ്ക്കുകയോ (പാടാന്‍ ചുണ്ടു)

ഓമനിച്ചിത്രനാള്‍ ഞങ്ങളെ പോറ്റിയ
താമരപ്പൊയ്കകളേ
ഓരോ നിമിഷവും കൂടിക്കളിച്ചൊരെന്‍
ആരോമല്‍ വല്ലികളേ
എന്നിലൊരു കുറ്റമില്ലെന്നറിയുമെന്‍
പൊന്മുളം കാടുകളേ..
എന്നേ പുണരുമീ കൂരിരുള്‍ മാറ്റുവാന്‍
ഒന്നു കനിയുകില്ലേ - നിങ്ങള്‍
ഒന്നു കനിയുകില്ലേ.....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts