തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം (ലങ്കാദഹനം )
This page was generated on May 16, 2024, 5:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,രാഗിണി ,ജോസ് പ്രകാശ് ,അടൂര്‍ ഭാസി ,കെ പി ഉമ്മർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:45.
ആ.... ആ.....
തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു
തിരുവാതിര നക്ഷത്രം
പ്രിയദര്‍ശിനി നിന്‍ ജന്മദിനത്തില്‍
ഹൃദയം തുടികൊട്ടുന്നൂ ഹൃദയം തുടികൊട്ടുന്നൂ

ധനുമാസത്തിന്‍ ശിശിരക്കുളിരില്‍
തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍
തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍
മധുരമനോഹര മാധവ ലഹരിയില്‍
മുഴുകാന്‍ ലതികകള്‍ വെമ്പുമ്പോള്‍
മുഴുകാന്‍ ലതികകള്‍ വെമ്പുമ്പോള്‍
തളിരണിയട്ടേ നിന്‍ ഭാവനകള്‍
മലരണിയട്ടേ നിന്‍ വനികള്‍
ലാലലാല ലാല ലാല ലാലാ ലാലാലാ...
ലാലലാല ലാല ലാല ലാലാ ലാലാലാ...
ആ.....
തിരുവാഭരണം........


ഒരുഗാനത്തിന്‍ മഴവില്‍ ചിറകില്‍
പ്രിയസഖി നിന്നെ ഉയര്‍ത്താം ഞാന്‍
ഉദയദിവാകരനെതിരെയുയരും
നിഴലുകള്‍ ഇരുളല തേടുമ്പോള്‍
നിഴലുകള്‍ ഇരുളല തേടുമ്പോള്‍
ഇലയറിയട്ടേ നിന്‍ മലരടികള്‍
കഥയറിയട്ടേ നിന്‍ മിഴികള്‍
ലാലലാല ലാല ലാല ലാലാ ലാലാലാ...
ലാലലാല ലാല ലാല ലാലാ ലാലാലാ...
ആ.....
തിരുവാഭരണം........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts