സൂര്യനെന്നൊരു നക്ഷത്രം (ലങ്കാദഹനം )
This page was generated on May 16, 2024, 11:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,രാഗിണി ,അടൂര്‍ ഭാസി ,കൊട്ടാരക്കര ശ്രീധരൻ നായർ ,കെ പി ഉമ്മർ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:45.




സൂര്യനെന്നൊരു നക്ഷത്രം
ഭൂമിയെന്നൊരു ഗോളം
ഗോളത്തിൽ സ്വന്തം നിഴലിനെപ്പോലും
സ്നേഹിച്ചു വഞ്ചിക്കും മനുഷ്യൻ - പാവം മനുഷ്യൻ
പാവം മനുഷ്യൻ

പകലും രാവും മാറിവരാനായ്‌
പതിവായ്‌ കറങ്ങുന്നു ഭൂമി
പലകാലങ്ങൾ മാറിവരാനായ്‌
പകലോനെ ചുറ്റുന്നു ഭൂമി
മാറുന്നു സർവ്വവും എന്നറിഞ്ഞാലും
മാറാത്തവനേ മനുഷ്യൻ - പാവം മനുഷ്യൻ
പാവം മനുഷ്യൻ
(സൂര്യനെന്നൊരു നക്ഷത്രം...)

അടുക്കാൻ മോഹം അണയ്ക്കാൻ മോഹം
അടുത്താലകലാൻ ദാഹം
ഋതുഭേദങ്ങൾ ഹൃദയച്ചുമരിൽ
എഴുതുന്നു മായ്ക്കുന്നു കഥകൾ
തേടുന്ന കനകം മായമായാലും
തേടുന്നവനേ മനുഷ്യൻ - പാവം മനുഷ്യൻ
പാവം മനുഷ്യൻ
(സൂര്യനെന്നൊരു നക്ഷത്രം)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts