പ്രപഞ്ച ചേതന (കുട്ട്യേടത്തി )
This page was generated on May 14, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,വിലാസിനി ,ശാന്തകുമാരി ,ഫിലോമിന ,മാസ്റ്റർ സത്യജിത്ത്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:43.

നമോ നമ...നമോ നമ...നമോ നമ

പ്രപഞ്ച ചേതന വിടരുന്നു
പ്രദോഷമഞ്ജലി തൂവുന്നു
അനന്തമേ..അദ്വൈതമേ
നമോ നമ...നമോ നമ (പ്രപഞ്ച)

ഇരവും പകലും നിഴലും നിലാവും
ഈശ്വര ചൈതന്യമേള
താരപഥവും താരണിവനവും
ഈ രംഗ തോരണമാല (പ്രപഞ്ച..)

വായുവും വഹ്നിയും വരുണനും റിതുവും
വാനവും ഭൂമിയും നീയേ
കാലവും ഗാനവും രാഗവും താളവൂം
ഒംകാരനാദവും നീയേ (പ്രപഞ്ച..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts