വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ബേഗഡ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:27.Added by devi pillai on September 22,2008
അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം? ഉദയാസ്തമന പതാകകള്‍ പറക്കും രഥവുമായ് നില്പ്പൂ കാലം-പുഷ്പ രഥവുമായ് നില്പ്പൂ കാലം,,(ഉദയാ) എതിരേല്‍പ്പൂ നമ്മെ എതിരേല്‍പ്പൂ പുതിയ ഹംസ ഗാനം.... (അമ്പലപ്പറമ്പിലെ) വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം(വിഷു) വരുകില്ലേ കോര്‍ത്തു തരുകില്ലേ ഹൃദയരാഗമാല്യം? (അമ്പലപ്പറമ്പിലെ) |