വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:22.
ചില്ലാട്ടം പറക്കുമീ കുളിര്കാറ്റില് ചിരിയോടു ചിരിതൂകും ചന്ദ്രികയില്‍ അരികില്‍ വന്നവിടുന്നീ ആരാമമല്ലികയെ ഒരു പ്രേമചുമ്പനത്തില് പൊതിഞ്ഞു മൂടിപ്പൊതിഞ്ഞു (ചില്ലാട്ടം ) കോരിത്തരിച്ചുനില്ക്കും കുറുമൊഴിപ്പൂങ്കുടങ്ങള്‍ വിരിഞ്ഞുവല്ലോ താനേ വിരിഞ്ഞുവല്ലോ താഴെയഴിഞ്ഞുവീഴും പൂനിലാപുടവകള് വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം ) മാറത്തു മുത്തുചാര്ത്തും മധുമതിപുഷ്പമായ് ഞാന്‍ മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ സ്നേഹം വിരുന്നു നല്‍കും തേനിതള്‍ തളികകള്‍ നുകര്‍ന്നുകൊള്ളൂ ഭവാന് നുകര്‍ന്നുകൊള്ളൂ (ചില്ലാട്ടം ) |