കാശിത്തെറ്റിപൂവിനൊരു (രക്തപുഷ്പം )
This page was generated on May 13, 2024, 8:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍വിജയശ്രീ ,പ്രേം നസീര്‍ ,അടൂര്‍ ഭാസി ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:21.


കാശിത്തെറ്റിപ്പൂവിനൊരു കല്യാണാലോചന
കൈനാറിപ്പൂവിനപ്പോള്‍ കണ്ണുകടി വേദന

ചെമ്പടതാളം കൊട്ടി നെഞ്ചിലിലത്താളം കൊട്ടി
കല്യാണ ദല്ലാളായ് കാറ്റുവന്നു വാക്കുചൊന്നു
ചെമ്പകപ്പൂവിരിഞ്ഞു ജമന്തിക്കാടുകളും
തോരണങ്ങള്‍ ചാര്‍ത്തി നിന്നു

പുത്തന്‍ മണവാളനായി പൂമ്പാറ്റ പാറിവന്നു
പൂന്തെന്നലിന്‍ മണവുമായി പൂങ്കുരുവി പാടിവന്നു
നല്ല മുളഞ്ചില്ലകളോ നാദസ്വരം വായിക്കുന്നു
നാണിച്ചു നിന്ന പൂവോ പ്രേമത്തില്‍ മുങ്ങിടുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts