കാലം മാറി വരും കാറ്റിന്‍ ഗതി മാറും (ക്രോസ്സ്‌ ബെല്‍റ്റ്‌ )
This page was generated on May 21, 2024, 9:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,ശാരദ ,പി ജെ ആന്റണി ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:20.

കാലം മാറിവരും.. കാറ്റിന്‍ ഗതിമാറും..
കടല്‍ വറ്റി കരയാകും.. കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും.. ജീവിത
കഥയിതു തുടര്‍ന്നു വരും..

കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും..
കണിമഴവില്ലൊളി വിരിയും..
കനകത്തിലൊളിയ്ക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗപ്പുലരിയില്‍ തെളിയും..

അഭയാര്‍ത്ഥി സംഘങ്ങള്‍ അജയ്യരായ് ഉയരും
അരമനക്കോട്ടകള്‍ തകരും..
അടിമതന്‍ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും..നാളെ
അഗ്നിനക്ഷത്രമായ് വിടരും..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts