വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ശാന്ത പി നായര്‍ ,ഗോമതി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:55.
കുപ്പിവള നല്ലനല്ല ചിപ്പിവള കൂട്ടുകാരന് കൊണ്ടുവന്ന കുപ്പിവള പാട്ടുകേട്ടു സാമ്മാനിച്ച കുപ്പിവള കുപ്പിവള കിലുങ്ങി ചിപ്പിവള കിലുങ്ങി കൂട്ടുകാരേ ഒരു പാട്ടുപാടാം കുപ്പിവള നല്ലനല്ല ചിപ്പിവള വസന്തവന വള്ളിക്കുടിലില്‍ വളകിലുക്കം നിന്റെ വളകിലുക്കം കേട്ടു വന്നല്ലോ സുന്ദരിയേ രാജകുമാരന് നിന്റെ രാജകുമാരന് വളകിലുക്കം കേള്‍ക്കാനെന്തേ വാര്മുടിചിക്കിയുണക്കുമ്പോള്? വന്നില്ല വന്നില്ലല്ലോ രാജകുമാരന് തണ്ണീരിനുപോകുമ്പോള് നിന് തളകിലുക്കം കേട്ടു തളകിലുക്കം വന്നല്ലോ കന്നിപ്പെണ്ണേ രാജകുമാരന് കല്പ്പടവില് ഞാനിറങ്ങിയപ്പോള്‍ കാലുകള്തട്ടിയതാണല്ലോ വന്നില്ല വന്നില്ലല്ലോ രാജകുമാരന് വന്നില്ല വന്നില്ലല്ലോ രാജകുമാരന് വന്നില്ല വന്നില്ലല്ലോ രാജകുമാരന് |