വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മിസ് കുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:53.
pulmadayanelum poomedayanelum പുലമാടമാണേലും പൂമേടയാണേലും പൊന്നോടു മേയണ പൂനിലാവേ നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ കാട്ടിക്കൊതിപ്പിക്കും പൊന്നിന്റെ മൂക്കുത്തി കല്യാണനാളില്‍ കടം തരാമോ? ഏനു കല്യാണനാളില്‍ കടംതരാമോ? മാസത്തില്പത്തുനാള് മാനത്തെച്ചെളിയില് മാണിക്യം വിതറണ കറുത്തവാവേ വേലയ്ക്കു പോകുമ്പം മാലയ്ക്കു കെട്ടുവാന്‍ നാലഞ്ചു കല്ലു കടം തരാമോ? മൂവന്തിപ്പെണ്ണിന്നു മൂറുക്കിച്ചുവപ്പിക്കാന് താംബാളം നീട്ടണ വെളുത്തവാവേ താഴത്തെ മാരനു തിന്നാന്‍ കൊടുക്കുവാന്‍ താമരവെറ്റ കടം തരാമോ? ഒരു താമരവെറ്റ കടം തരാമോ? |