ആരാരും കാണാതെ (മാലിക്ക് )
This page was generated on May 19, 2024, 4:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുശിൻ ശ്യാം
ഗാനരചനഅൻവർ അലി
ഗായകര്‍സുശിൻ ശ്യാം ,മിഥുലേഷ് ,സിനാൻ എടക്കര ,ഇമാം മജ്ബൂര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 17:01:15.
 ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ
കൂടു മെനയും വിൺ പറവകളേ
നാലാളറീയാതെ നാളേയ്ക്കരീമണി
തേടി നടക്കും നെയ്യുറുമ്പുകളേ
തിരതുളച്ചു പാഞ്ഞ ചുണകളേ
പിടിതരാത്ത മീൻ ചിറകുകളേ
കടലെഴും നിലാവിലുടുഞൊറി
അതിനലുക്കിടും തോണികൾ നിങ്ങൾ

ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ
കൂടു മെനയും വിൺ പറവകളേ
നാലാളറീയാതെ നാളേയ്ക്കരിമണി
തേടി നടക്കും നെയ്യുറുമ്പുകളേ
തിരതുളച്ചു പാഞ്ഞ ചുണകളേ
പിടിതരാത്ത മീൻ ചിറകുകളേ
കടലിനക്കരെ തെളിമണലിൽ
ഞൊറികളതിരുകൾ താണ്ടിയൊഴുകുമോ

പറവകളേ തുറവികളേ
അടങ്ങിടാ തിരകളേ
ഉറുമ്പുകളേ ഉറവുകളേ,
പിടിതരാ പരൽകളേ…

നങ്കൂരമില്ലാതെ തോന്ന്യാസക്കാറ്റു നീ..
മാനത്ത് തോണി തുഴഞ്ഞിടുന്നോരേ
ആയിരം ചെങ്കതിർ പാറുന്ന തേരിലേറി
സ്നേഹസാഗരം നീന്തിടുന്നവരേ
പുതുകുലങ്ങൾ മേഞ്ഞ പശികളേ
പുതിയ ദാഹനീരുഴവുകളേ
അഴകുദ്വീപിലെ തെളിമണലിൻ
ഞൊറികളഴിയുമോ പ്രാന്തമൊഴുകുമോ

പറവകളേ ഉറുമ്പുകളേ
പിടിതരാ പരൽകളേ
അഴകുകളേ അടിവുകളേ
അടങ്ങിടാ തിരകളേ
തുറവികളേ ഉറവുകളേ
പിടിതരാ പരൽകളേ
അഴകുകളേ അടിവുകളേ
അടങ്ങിടാ തിരകളേ!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts