കാതോര്‍ത്തു കാതോര്‍ത്തു (കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് )
This page was generated on May 4, 2024, 9:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2020 15:43:13.
കാതോർത്തു കാതോർത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽപ്പാളികൾ താനേ തുറക്കുന്നുവോ
മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ
സഖി നിൻ വരവോ പകൽ എഴുതിയ കനവോയിത്
നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി
വന്നെന്റെ ഉയിരിൽ തൊടു...
നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി
വന്നെന്റെ ഉയിരിൽ തൊടു...

ശാരദേന്ദു പോലെ എൻറെ വാനിലെന്നുമേ
കെടാതെ വന്നു പുഞ്ചിരിച്ചു നീ
കുഞ്ഞു പൂവിനെ വസന്തം ഉമ്മവയ്ക്കവേ
ഉള്ളിലാകെ നിൻറെ ഓർമ്മയായി
നിലാവ് മഞ്ഞിനെ പുണർന്നു നിന്നൊരീ
മണൽ തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ
നിൻ മുഖം മുഖം വിമൂകമായി....
എൻറെ ജീവരാഗം ഒന്നു നീയറിഞ്ഞുവോ
നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി
വന്നെന്റെ ഉയിരിൽ തൊടു...
നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി
വന്നെന്റെ ഉയിരിൽ തൊടു...

കാതോർത്തു കാതോർത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽപ്പാളികൾ താനേ തുറക്കുന്നുവോ
മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ
സഖി നിൻ വരവോ പകൽ എഴുതിയ കനവോയിത്.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts