കിളി ചൊല്ലും (നീപ )
This page was generated on May 6, 2024, 3:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംസുനില്‍ ലാല്‍
ഗാനരചനപ്രജോദ് ഉണ്ണി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2022 12:17:32.

കിളി ചൊല്ലും പാട്ടിൻ മറുപാട്ട് മൂളാൻ
കൊതിയോടെ പോകും കാറ്റേ
തിരതല്ലും മോഹം അകതാരിൽ മെല്ലെ
കളിവാക്കായ് പാടാൻ പോരൂ
തെന്നൽ കയ്യാൽ ഇന്നെന്നുള്ളിൽ
തമ്മിൽ ചേരാൻ വന്നീടില്ലേ
കനവേകും മാറിൽ കുളിരേകാനെന്നിൽ
കള്ളച്ചിരിയാലരികിൽ അണയില്ലേ.....
കിളി ചൊല്ലും പാട്ടിൻ മറുപാട്ട് മൂളാൻ
കൊതിയോടെ പോകും കാറ്റേ.......

പുന്നാരം ചൊല്ലും പുന്നെല്ലിൻ പാടം
മണ്ണിൻ ചേലാൽ പൂത്തുലഞ്ഞേ
കിന്നാര കാറ്റേ കണ്ണാരം പൊത്താൻ
എന്തേ എന്തേ നീ വരില്ലേ
നിന്നെ കാത്തെൻ കൺ നിറഞ്ഞേ
നിന്നെ തേടി ഞാൻ അലഞ്ഞേ
നിന്നെ കാത്തെൻ കൺ നിറഞ്ഞേ
നിന്നെ തേടി ഞാൻ അലഞ്ഞേ....
ഇതുവഴി നിറമിഴി കുളിർമഴ പെയ്യാൻ വായോ
കിളി ചൊല്ലും പാട്ടിൻ മറുപാട്ട് മൂളാൻ
കൊതിയോടെ പോകും കാറ്റേ..........

ആലോലം കാറ്റേ ആരോമൽ പൂവേ
എന്തേ ഈ വഴി നീ മറന്നോ
ആലില താലി അരയാലിൻ കൊമ്പിൽ
എന്തെ ഇന്നും നീ കളഞ്ഞോ
നിന്നെ കാണാൻ ഞാൻ കൊതിച്ചേ
നിന്നിൽ ചേരാൻ കാത്തു നിന്നേ
നിന്നെ കാണാൻ ഞാൻ കൊതിച്ചേ
നിന്നിൽ ചേരാൻ കാത്തു നിന്നേ.....
ഇതുവഴി കളമൊഴി കവിളിണ തഴുകാൻ വായോ
(കിളി ചൊല്ലും പാട്ടിൻ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts