ഇനിയെത്ര ജന്മങ്ങൾ (നീപ )
This page was generated on May 7, 2024, 10:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംസുനില്‍ ലാല്‍
ഗാനരചനപ്രജോദ് ഉണ്ണി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2022 12:18:24.

ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ....
ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ....
ഈ ജന്മപുണ്യം നിൻ വരദാനമല്ലോ
മറു ജന്മം മുരളികയാക്കൂ...കണ്ണാ
മറു ജന്മം മുരളികയാക്കൂ.....
ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ....

കണ്ഠത്താൽ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ
കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു
കണ്ഠത്താൽ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ
കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു
നാമം ജപിച്ചിട്ടും നൊന്തു വിളിച്ചിട്ടും
നാരായണാ നീ നട തുറന്നില്ലാ...
നറു വെണ്ണ തോൽക്കും നിൻ പുഞ്ചിരി കണ്ടില്ലാ
കണ്ണാ എൻ മുന്നിൽ ഓടിവായോ
ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ....

കർമ്മത്താൽ പാദങ്ങൾ തഴുകുന്നു നിത്യം നിൻ
ആശ്രിത ധർമ്മം ഞാൻ പവിത്രമായ് കാണുന്നു
കർമ്മത്താൽ പാദങ്ങൾ തഴുകുന്നു നിത്യം നിൻ
ആശ്രിത ധർമ്മം ഞാൻ പവിത്രമായ് കാണുന്നു...
പുന്താന പാനയും നാരായണീയവും
നാവിടറും വരെ പാടിയല്ലോ ഞാൻ
എൻ മനം തേങ്ങുമ്പോൾ നിൻ കള്ളച്ചിരി കണ്ടു
കണ്ണാ എൻ മുന്നിൽ ഓടി വായോ....
ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ....
ഈ ജന്മപുണ്യം നിൻ വരദാനമല്ലോ
മറു ജന്മം മുരളികയാക്കൂ...കണ്ണാ
മറു ജന്മം മുരളികയാക്കൂ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts