വിശദവിവരങ്ങള്‍ | |
വര്‍ഷം | 2020 |
സംഗീതം | മുരളി അപ്പാടത്ത് |
ഗാനരചന | ജയകുമാർ ചോറ്റാനിക്കര |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 03 2020 12:58:49.
ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം നെഞ്ചിൽ നെഞ്ചിൽ എതോ താളം (2) ദൂരെയാരോ മീട്ടും വീണ പോലെ കൂടെയാരോ മൂളും രാഗം പോലെ എന്നിൽ ഏകാന്ത ലോകം മീട്ടും നാദമേ കണ്ണിൽ രാഗാർദ്രഭാവം ചേർക്കും താരമേ ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം നെഞ്ചിൽ നെഞ്ചിൽ എതോ താളം (2) എന്തോ പാടാനീണം ചേർത്തുവോ എന്തോ കേൾക്കാൻ മോഹം തോന്നിയോ ഹൃദയം നിറയേ...സ്നേഹം പെയ്യും അരയാലില തൻ...ഈണം പോലേ സായം സന്ധ്യാ...മായും നേരം എതോ ഗാനം പിന്നിൽ കേട്ടുവോ ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം നെഞ്ചിൽ നെഞ്ചിൽ എതോ താളം (2) ഏകാകിനിയായ് മുന്നിൽ വന്നുവോ നാണം മൃദുവായ് കണ്ണിൽ പൂത്തുവോ തരളം തനുവിൽ കുളിരായ് പെയ്യും സ്മൃതിയായൊഴുകും മേഘം പോലേ ഏതോ സ്വപ്നം... കാണും നേരം നീയാം മോഹം... നെഞ്ചിൽ പൂത്തുവൊ ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം നെഞ്ചിൽ നെഞ്ചിൽ എതോ താളം ദൂരെയാരോ മീട്ടും വീണ പോലെ കൂടെയാരോ മൂളും രാഗം പോലെ എന്നിൽ ഏകാന്ത ലോകം മീട്ടും നാദമേ കണ്ണിൽ രാഗാർദ്രഭാവം ചേർക്കും താരമേ ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം നെഞ്ചിൽ നെഞ്ചിൽ എതോ താളം (2) |