പൂവിൻ ഇതൾ പൊഴിയവെ ഈറൻ കാറ്റിൽ നനയവേ തെന്നൽ കൂന്തൽ തഴുകവേ നെഞ്ചം നിന്നിലലിയവെ നാനനനനന നാനനാനന നാനനനനന നാനാ ആടിയുലയുമീ മോഹവനികയിൽ ആഴി അലകളിൽ നീയും ഞാനും (പൂവിൻ ഇതൾ) കാണാതെ നിൻ കനവായ് തോരാതെ നിൻ മൊഴിയായ് വാടാതെ നിൻ ചിരിയായ് നോവായി നിൻ നിനവായ് (പൂവിൻ ഇതൾ) പൂങ്കാറ്റുപോൽ പടരും നിൻ കാൽപാടുകൾ തിരയും പുൽനാമ്പുകൾ തഴുകും നിൻ പൂം കൈവിരൽ മുകരും (പൂവിൻ ഇതൾ)