കാണാൻ അഴകില്ലേലും (ധമാക്ക )
This page was generated on May 19, 2024, 10:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഗോപി സുന്ദർ
ഗാനരചനബ്ലെസ്സ് ലീ
ഗായകര്‍ബ്ലെസ്സ് ലീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2020 13:42:06.
കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന
ഡിങ്കിനി പെണ്ണല്ലേ നീ
കാലത്തെ വെയിലത്തു കുന്തത്തിൽ പാഞ്ഞിട്ടും
ലൂട്ടാപ്പി തേഞ്ഞല്ലോടീ
ചേലൊത്ത കണ്ണാലേ മിന്നലെറിയും നീ
ഡാകിനിയാണെങ്ങിലും
കുട്ടൂസനെപ്പോലും കുപ്പീലിറക്കുന്ന
മായാവീയാണെടീ ഞാൻ
രാസാത്തി നീ പോവല്ലേടീ
എന്നോടൊന്നു മിണ്ടൂല്ലേടീ
ഇഷ്ടാണെന്നു ചൊല്ലൂലേടീ
ചങ്കിന്നുള്ളിൽ ലവ് ആണെടീ
പപ്പാരെപാരെ പപ്പാ പപ്പാരെപാരെ പപ്പാ
പപ്പാരെപാരെ പപ്പാ പപ്പാരെപാരെ പപ്പാ
കാണാൻ അഴകില്ലേലും
നല്ല മൊഞ്ചുള്ള ഹാർട്ടല്ലേടീ
പോക്കറ്റിൽ കാഷില്ലേലും
നിന്നെ പൊന്നായി നോക്കുമെടീ
കണ്ടപ്പോ തന്നെ ഖൽബിലുടക്കിയ
കല്യാണപ്പെണ്ണാളെ നീ
എന്നിട്ടുമെന്തേ കണ്ണിലുടക്കാൻ
കാലമിതൊത്തിരി വൈകിയതെന്തേ
രാസാത്തി നീ പോവല്ലേടീ
എന്നോടൊന്നു മിണ്ടൂല്ലേടീ
ഇഷ്ടാണെന്നു ചൊല്ലൂലേടീ
ചങ്കിന്നുള്ളിൽ ലവ് ആണെടീ
റ്റാരാരരാ രാരാരരാ നാനാനനാ നാനാനനാ
മ്ഹൂംഹുംഹൂം രാരാരരാ റ്റാരരരാാാാാാാ....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts