ഇനി വിട പറയാം (സം സം )
This page was generated on May 15, 2024, 5:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഅമിത് ത്രിവേദി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സത്യപ്രകാശ് ,ഗൗരിലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2022 16:55:28.

ഇനി വിടപറയാം എൻ കനവുകളേ
വിജനമീ വഴിയിൽ
ഇനി വഴി പിരിയാം എൻ നിനവുകളേ
അലയുമീ കരയിൽ
അറിയായ്മതൻ അകലെ തരിശോ പൂങ്കാവോ
മനസ്സേ നീ ഉറങ്ങൂ
വിളക്കിൻ ഒളി മാഞ്ഞോ
പുതിയൊരുഷസ്സോ...ഇരുളിൻ അലയോ
അകലെ മറവിൽ....തെളിയും അഴകോ.....
ആ....ആ...ആ....ആ.....

കണ്ണുനീരാൽ പുഞ്ചിരിയാൽ നിറചാരി പൂത്താലം
ഒരു പൂവിൻ ഇതളാണല്ലോ....കൊതിച്ചൂ ഞാൻ എന്നുമേ
നെടുവീർപ്പിൽ ഞാൻ വാടി...കൊടുവേനൽ ഞാൻ ചൂടി
അറിയില്ലെൻ മൗനം...നിനക്കു്....നിനക്കു്....
പുതുപുലരിയോ ഇരുളിൻ അലയോ
ഉദിക്കും ചിരിയോ.....തുളുമ്പും മിഴിയോ
ആ....ആ...ആ....ആ.....

പുതിയൊരുഷസ്സോ...ഇരുളിൻ അലയോ
അകലെ മറവിൽ....തെളിയും അഴകോ.....
ഓ....ഓ....ഓ....
ഇനി വിടപറയാം എൻ കനവുകളേ
വിജനമീ വഴിയിൽ
ഇനി വഴി പിരിയാം എൻ നിനവുകളേ
അലയുമീ കരയിൽ........
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts