വിജനതീരമേ (തീവണ്ടി )
This page was generated on May 22, 2024, 1:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംനിവി വിശ്വലാൽ
ഗാനരചനഎസ് നിർമലാദേവി
ഗായകര്‍നിവി വിശ്വലാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2018 14:14:25.
വിജനതീരമേ
നിന്നിലലിയും ഏകാന്തഭാവനയിൽ
ഒരു സഞ്ചാരിയായ്
സ്വപ്നസഞ്ചാരി നാം..

നിന്റെ ശിഥിലമാം ഓർമകളിൽ പുകപടലം
ഏകാന്തമാം ചിന്തകളിൽ കടംകഥകൾ
ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
അതിൽ ഉപമയെയുപമിക്കാൻ ഉപവാസങ്ങൾ
അറിയില്ല... ഓ.. പണ്ടേ അറിയില്ല...

ഈ കടലിൻ ആഴങ്ങളിൽ
ശുദ്ധജലകണം തിരയുമ്പോൾ
പവിഴപ്പുറ്റുകളിൽ
ചെറുപവിഴം തിരയുന്നു

വിജനതീരമേ...
നിന്നിലലിയും ഏകാന്തഭാവനയിൽ
ഒരു തീവണ്ടി നീ
പുകയും തീവണ്ടി നീ...

നിന്റെ ശിഥിലമാം ഓർമകളിൽ പുകപടലം
ഏകാന്തമാം ചിന്തകളിൽ കടംകഥകൾ
ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
അതിൽ ഉപമയെയുപമിക്കാൻ ഉപവാസങ്ങൾ
അറിയില്ല... ഓ.. പണ്ടേ അറിയില്ല...

ഈ നക്ഷത്രക്കൂടാരങ്ങൾ
അതിൽ നിറയുന്നലങ്കാരങ്ങൾ
മെനയുന്നു മനക്കോട്ടകൾ
അതിൽ നാമെല്ലാം കളിപ്പാവകൾ
വിജനതീരമേ
നിന്നിലലിയും ഏകാന്തഭാവനയിൽ
ഒരു സഞ്ചാരിയായ്
സ്വപ്നസഞ്ചാരി നാം..
സ്വപ്നസഞ്ചാരി നാം..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts