അഴകേ അഴകേ (നീരാളി )
This page was generated on May 22, 2024, 5:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസ്റ്റീഫന്‍ ദേവസ്സി
ഗാനരചനപി റ്റി ബിനു
ഗായകര്‍മോഹന്‍ ലാല്‍ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,നാദിയ മൊയ്തു
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 15:00:48.
അഴകേ അഴകേ.. ആദ്യമായി...
അരികെ അരികെ ..കണ്ടതെന്നോ...
മിഴിയെഴുതി നാട്ടുമൈന...
വഴിയകലെ നോക്കിനിന്നു...
കന്നിനിലാക്കുടിലു മേഞ്ഞ് താമസിക്കാൻ വാ..
പൊന്നുനൂലുപുടവ തുന്നി നല്കിയില്ലേ ഞാൻ..
അഴകേ അഴകേ.. ആദ്യമായി...
അരികെ അരികെ ..കണ്ടതെന്നോ...

നിന്നെക്കാത്തീ കണ്ണും വാടിപ്പോയി...
തോണിപ്പാട്ടും കാറ്റും കൊണ്ടേ പോയ്..
പുഴയോ നൂലു പോലെയായി..ആറ്റുവഞ്ചി മാഞ്ഞു പോയ്..
കടവു വീണ്ടും ശൂന്യമായ്..കാലമേറെ പോകയായ്..
പകരൂ നെഞ്ചിലെ നോവുമീ സ്നേഹം...
പറയൂ ജീവനിൽ ആളുമീ മോഹം....
പ്രണയനാളം നീ.....

അഴകേ അഴകേ.. ആദ്യമായി...
അരികെ അരികെ ..കണ്ടതെന്നോ...
മിഴിയെഴുതി നാട്ടുമൈന...
വഴിയകലെ നോക്കിനിന്നു...
കന്നിനിലാക്കുടിലു മേഞ്ഞ് താമസിക്കാൻ വാ..
പൊന്നുനൂലുപുടവ തുന്നി നല്കിയില്ലേ ഞാൻ..
അഴകേ അഴകേ.. ആദ്യമായി...
അരികെ അരികെ ..കണ്ടതെന്നോ...
അഴകേ അഴകേ.. ആദ്യമായി...
അരികെ അരികെ ..കണ്ടതെന്നോ...
അഴകേ അഴകേ.. അഴകേ അഴകേ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts