പറഞ്ഞതാണ് കുറ്റം (ഇവിടെ ഈ നഗരത്തിൽ )
This page was generated on May 21, 2024, 6:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംജി ശ്രീറാം
ഗാനരചനപദ്മേന്ദ്ര പ്രസാദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2018 08:59:01.
പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം
പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ
പലവുരു ചോതിച്ചതെന്റെ കുറ്റം

കരിനീലകണ്ണിലെ കാതര ഭാവത്തെ
കവിതയായ് കണ്ടതും എന്റെ കുറ്റം
പുഞ്ചിരി പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ
എന്തിനോ വെമ്പിയെതെന്റെ കുറ്റം
എന്തിനോ വെമ്പിയെതെന്റെ കുറ്റം

അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും
അനുരാഗമാല ഞാൻ അറിയാതെ കോർത്തതും
അതിമോഹമാണെന്നതന്നോർക്കാതെ പോയതും
അതിഹീനമായി ഞാൻ ചെയ്ത കുറ്റം
ഒന്നല്ല നമ്മുടെ പാതകൾ ....
ഒന്നല്ല നമ്മുടെ പാതകൾ എന്നുനീ ചൊന്നതു നീ കേൾക്കാഞ്ഞതെന്റെ കുറ്റം
പിരിയുക നാമിനി ........
പിരിയുക നാമിനി എന്ന നിൻ വാക്കിന്റെ
പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം
പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം
തീവെയിൽപാറുന്ന ജീവിത വീഥിയിൽ
നീവെയിൽ കൊള്ളാതെ തളരാതെ പോകുവാൻ
തണലായി തീരുവാൻ ആശിച്ച ഞാൻ നിന്റെ നിഴലായി തീർന്നതും എന്റെ കുറ്റം
നിഴലായി തീർന്നതും എന്റെകുറ്റം
പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം
പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോതിച്ചതെന്റെ കുറ്റം
പലവുരു ചോതിച്ചതെന്റെ കുറ്റം
പറയാതിരുന്നെങ്കിൽ .....
എൻ പ്രേമ ചിന്ത നീ അറിയാതിരുന്നെങ്കിൽ .......
അകാലത്തിരുന്നേനേ നീ ....
നീയെന്റെ മാറിൽ അഴലിന്റെപൂമാല ചാർത്തിരുന്നേനേ ...
നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെൻറെ
ഇരുളിന്റെ മാറാല നീക്കിയേനേ
ഇരുളിന്റെ മാറാല നീക്കിയേനേ ..
അകന്നുപോം നിൻ ചിറകടിനാദം കേട്ടെൻ
കരളുരുകി കരകവിഞ്ഞൊഴുകും
കദനത്തിൻ പെരുനദിയായ്
അലിഞ്ഞടിഞ്ഞു നിൻ ഓർമവശേഷമാം
അന്ത:പുരത്തിൽ ഈ വിധം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts