കളിച്ച് ചിരിച്ച് (കൈതോല ചാത്തൻ )
This page was generated on May 21, 2024, 11:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജിബു ശിവാനന്ദൻ
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,ശിവദാസ് ഉമാസദൻ
ഗായകര്‍വൈക്കം വിജയലക്ഷ്മി ,ജിഷ്ണു തിലക് ,അജിത്ത് കെ പ്രകാശ് ,റെമിൻ ജോസ് ,രോഹിത് ഗോപാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2018 16:31:48.

കനലെരിയണ മനസ്സിൽ ഇന്നു് പൂ വിരിയണെടോ
ഇടനെഞ്ചിൻ കൊടിയേറ്റത്തിൻ തുടി പാടണെടോ....
കൊമ്പുവിളി കുഴലുവിളി ചുടുതാളമേളങ്ങൾ
ഉയരുന്നൂ നാടാകെ ഉയിരിന്റെ പോർവിളിയാൽ
നേരിന്റെ പൂവിളിയായ്....

കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ..
കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ....
ചക്കിക്കൊത്തൊരു ചങ്കരനല്ലേ
പിന്നേം ചങ്കരൻ തെങ്ങുമ്മേലല്ലേ...
കുറിക്കു കൊള്ളണ വാക്കെറിഞ്ഞെന്നെ കുടുക്കിലാക്കിയോനേ...
മുറയ്ക്ക് നീ നിന്റെ തരിപ്പു കാട്ടുമ്പോ അരിച്ചു പൊങ്ങണെടോ...
കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ....

ഹേയ് താനിനാനാ തന്നാനാനാ താനിനാനി തന്നാനാനി
താനിനാനി തന്നാനാനി തന്നാനാനാ നാ....(2)

കരുത്തു കാട്ടി നീ മിടുക്കു കാട്ടിയാലു് പരുക്കുപറ്റുമെടോ
പെരുത്തുവന്നെന്റെ അടിമുടിവരെ കലിപ്പു കേറണെടോ...

കണ്ടറിഞ്ഞിട്ടു് കാക്ക പഠിക്കും
കൊണ്ടെറിഞ്ഞിട്ടേ കൊക്കു പഠിക്കൂ
വല്ലാത്ത വീറും നെഞ്ചൂക്കും കാണിച്ച് പൊല്ലാപ്പിലാവല്ലേ...
ഇല്ലാത്ത കാശിന്റെ ഹുങ്കൊന്നു കാട്ടിയാലു് പങ്കപ്പാടാവില്ലേ....
കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ....
കുറിക്കു കൊള്ളണ വാക്കെറിഞ്ഞെന്നെ കുടുക്കിലാക്കിയോനേ...
മുറയ്ക്ക് നീ നിന്റെ തരിപ്പു കാട്ടുമ്പോ അരിച്ചു പൊങ്ങണെടോ...

വിധി വരച്ചൊരു നീലക്കടക്കണ്ണിൽ മോഹിച്ചു വീഴല്ലേ
ചേലൊത്ത പുഞ്ചിരി കണ്ടു മയങ്ങല്ലേ..പോഴത്തം കാട്ടല്ലേ
വിധി വരച്ചൊരു നീലക്കടക്കണ്ണിൽ മോഹിച്ചു വീഴല്ലേ
ചേലൊത്ത പുഞ്ചിരി കണ്ടു മയങ്ങല്ലേ..പോഴത്തം കാട്ടല്ലേ...
മലപോലെ വന്നോരു് എലിപോലെ പോകാം
അടിതെറ്റിപ്പോയാലു് ആരാലും വീഴാം
മാറ് വിരിച്ചിട്ട് പോരു വിളിച്ചിട്ട് മാനം കളയല്ലേ
മാനത്തു മാറിമറിഞ്ഞു കളിച്ചാലും താഴത്തു് സമ്മാനം...

കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ...
കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ...
കുറിക്കു കൊള്ളണ വാക്കെറിഞ്ഞെന്നെ കുടുക്കിലാക്കിയോനേ...
മുറയ്ക്ക് നീ നിന്റെ തരിപ്പു കാട്ടുമ്പോ അരിച്ചു പൊങ്ങണെടോ...
കളിച്ചു ചിരിച്ചു് കുതിച്ചു മദിച്ചു് ഇരുത്തം വന്നില്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ...
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ
കുരുത്തംകെട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts