പടപൊരുതണ (ചാണക്യതന്ത്രം )
This page was generated on May 9, 2024, 11:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 07 2018 09:40:12.

പടപൊരുതണ ധീരൻ നീയേ...ലക്ഷ്യം നേടും വീരൻ നീയേ
ചാണക്യന്റെ തന്ത്രങ്ങൾ......
ഉടനടി പടവെട്ടിക്കേറും പിന്തുടർന്നു സഞ്ചരിച്ചിടുന്നേ
ചാണക്യന്റെ തന്ത്രങ്ങൾ......
കണ്ണിൽ തീ ചൊരിഞ്ഞേ...നീ പറന്നേ...ചുവടു കാറ്റാകവേ
ഒരു പൊരുളു തേടി അലയുമെങ്ങോ...നീ....ഓ....
ആരോ ഇവനാരോ...കനലോ...താരം മിഴിചിമ്മും മുകിലോ...
ആരോ ഇവനാരോ...കനലോ...താരം മിഴിചിമ്മും മുകിലോ.....

പടപൊരുതണ ധീരൻ നീയേ...ലക്ഷ്യം നേടും വീരൻ നീയേ
ചാണക്യന്റെ തന്ത്രങ്ങൾ......
ഉടനടി പടവെട്ടിക്കേറും പിന്തുടർന്നു സഞ്ചരിച്ചിടുന്നേ
ചാണക്യന്റെ തന്ത്രങ്ങൾ......

ഓ...ഉലകം എങ്ങും വലവീശുന്നു...ഇമചിമ്മാതെ കണ്ണുകൾ
ഓ...ഇരവിൽ മായും പൊരുളും തേടി ദിനമേ....
ഓ...ചുവടോരോന്നും മനസ്സിൽ കാണും പിഴവില്ലാതെ ചിന്തകൾ
ഓ...തെളിവോരോന്നും വിരലിൻ തുമ്പിൽ വരുവേൻ....
ഒരു ചാട്ടുളി പായണ വിരവുകളാ തരി തോറ്റുതരാത്തൊരു ചതുരതയായ്
എതിരാളി വിറയ്ക്കണ ചടുലതയാ വരവായ് വരവായ് ഇനി ഇവനിതിലേ....
ആരോ ഇവനാരോ...കനലോ...താരം മിഴിചിമ്മും മുകിലോ...
ആരോ ഇവനാരോ...കനലോ...താരം മിഴിചിമ്മും മുകിലോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts