എന്തെ കണ്ണാ (അരവിന്ദന്റെ അതിഥികൾ)
This page was generated on May 18, 2024, 12:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മേഘ ജോസ്‌കുട്ടി
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2022 10:18:51.
എന്തേ കണ്ണാ വന്നേയില്ല..
മുരളികയൂതും ഗാനം കേട്ടേയില്ലാ..
എന്തേ കണ്ണാ വന്നേയില്ല...
മഴമുകിലോമൽ രൂപം കണ്ടേയില്ലാ...
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ...

എന്തേ കണ്ണാ വന്നേയില്ല..
മുരളികയൂതും ഗാനം കേട്ടേയില്ലാ..

നീയെൻ തനുവിനെ ഓരോ നിനവിലും
മയിൽ‌പീലിതൻ തുമ്പാൽ തൊട്ടു മെല്ലെ
ഞാനാം യമുന തൻ ഓരോ അണുകളും
നിലയ്ക്കാതെ തവ പാദം തേടീ ദേവാ
യദുനാഥൻ്റെ ഇരുകരമതിലിവളുടെ
നീറുന്ന മനമൊരുനവനീതം പോൽ...
തരാം... വരൂ... ചടുലമരികേ...
ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്...

എന്തേ കണ്ണാ വന്നേയില്ല..
മുരളികയൂതും ഗാനം കേട്ടേയില്ലാ..
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ...
എന്തേ കണ്ണാ വന്നേയില്ല..
മുരളികയൂതും ഗാനം കേട്ടേയില്ലാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts