തൂവെണ്ണിലാ (മോഹന്‍ലാല്‍ )
This page was generated on May 16, 2024, 9:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടോണി ജോസഫ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2018 15:41:48.

തൂവെണ്ണിലാ പാൽത്തുള്ളിപോൽ...
വാർതിങ്കളിൻ മാൻകുഞ്ഞുപോൽ
ആരോമലേ ആരാധികേ...നീ എന്നിലായ് ചേരുന്നുവോ
തിരിതാഴുന്ന സായാഹ്നസൂര്യൻ...തുടു മഞ്ചാടിമുത്തായ്‌ മിനുങ്ങി
മയിൽപ്പീലിക്കു ചേലേറുമുള്ളിൽ...നിറമൗനങ്ങൾ കല്യാണി മൂളി
അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ
നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം...
അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ
നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം....

നാണമാർന്നിടും...മിഴിമുന കൂടിനിൽക്കും ആമ്പലായ്
താണിറങ്ങിയോ...ചെറുചിരി താരകങ്ങളായിരം
പതിവായ് നാം പോകും മേലേ മേട്ടിൽ
തണൽതേടി ചായും ആലിൻ ചോട്ടിൽ
കുഴലൂതിപ്പാടാൻ കൂടെ പോന്നു...
പുതുതായിന്നേതോ തൂവൽപ്രാവ്...
വിടരുമാശയിൽ അമലേ നീ...
പൊഴിയുമീ മഴയിൽ നനയാൻ വാ...
അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ
നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം....
ആ...ആ...ആ....
അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ
നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം....  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts