കണ്ണും കണ്ണും (വികട കുമാരൻ)
This page was generated on May 13, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിഷ്ണു ഉണ്ണികൃഷ്ണൻ ,ധർമ്മജൻ ബോൾഗാട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2018 10:38:12.

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലവാകും പുഞ്ചിരി....
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി...
നീയോ നദിപോലെ...ഞാനാം കരയാകെ
നീയോ നദിപോലെ...ഞാനാം കരയാകെ...
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി....
എൻ കരളിൻ വനിയിൽ ഈറൻ തുള്ളി തൂകി....
(കണ്ണും കണ്ണും.....)

ആ നാളിലേതോ മൂവന്തി നേരം
നാമാദ്യമായ് കണ്ടില്ലയോ....
രാവിൻ കിനാവിൻ പിൻവാതിലോരം
കാണാതെ നീ വന്നീലയോ....
നീ എന്നിലെ...മോഹങ്ങളായ്
ആകാശമായ് മാറിടുന്നു നീ
മനമൊരു മണിമുകിലായ്....
(കണ്ണും കണ്ണും.....)

നീ കാണുവാനായ് ഈ പാതയോരം
തൂമുല്ലയായ് എൻ മാനസം....
മൂകാനുരാഗം ഓതാതെയോരോ
യാമങ്ങളും നീങ്ങുന്നു നാം....
എന്നുള്ളിലെ...മൗനങ്ങളെ...
സംഗീതമാക്കി മാറ്റുമിന്നു നീ
മധുരിതമൊരു മൊഴിയിൽ....
(കണ്ണും കണ്ണും.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts