മഴവില്‍ കാവിലെ (കിണർ )
This page was generated on May 17, 2024, 12:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2018 08:03:01.

മഴവിൽക്കാവിലെ തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ....
എരിതീക്കാറ്റിലെ കിളികൾ വീണുപോയ്
പടരും വേനലിൽ പിടഞ്ഞുപോയ്...
ഒരു മഴതൻ കുളിരെങ്ങോ
ഒരു മലരിൻ തണലെങ്ങോ
അറിയാതെ തിരയുന്നു ഒരു സ്നേഹ സാന്ത്വനം
മഴവിൽക്കാവിലെ തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ....

നിറകൺപീലിയാൽ മറയും കാഴ്ചയാൽ
അകലെ കാർമുകിൽ പടർന്നുവോ...
അലിവിൻ വാനിടം കനിയും കാലമേ
വരുവാനേറെയിന്നു വൈകിയോ.....
മഴവിൽക്കാവിലെ തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ....

കനലിൽ നീരിതൾ ചിറകും കരിയുമോ....
ഒരു നീർ ചാറ്റലും പൊഴിയാനില്ലയോ
ജലമായ് ജീവനിൽ കനിവിൻ നീൾ വിരൽ
തൊടുവാൻ നേരമേറെ വൈകിയോ....

മഴവിൽക്കാവിലെ തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ....
എരിതീക്കാറ്റിലെ കിളികൾ വീണുപോയ്
പടരും വേനലിൽ പിടഞ്ഞുപോയ്...
ഒരു മഴതൻ കുളിരെങ്ങോ
ഒരു മലരിൻ തണലെങ്ങോ
അറിയാതെ തിരയുന്നു ഒരു സ്നേഹ സാന്ത്വനം...
എരിതീ കാറ്റിലെ കിളികൾ വീണുപോയ്
പടരും വേനലിൽ പിടഞ്ഞുപോയ്......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts