സ്നേഹിതനോ (അങ്ങനെ ഞാനും പ്രേമിച്ചു )
This page was generated on May 13, 2024, 5:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ് ,ഹെഷാം അബ്ദുൾ വഹാബ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2018 12:43:25.

സ്നേഹിതനോ...വാർകുയിലോ....
കാതിലൊരാർദ്രഗീതമിന്നു പാടിയാരോ
തൂവെയിലിൻ പുലരൊളിയോ...
തൂവുകയാണു നേർത്ത മഞ്ഞുതുള്ളി മെല്ലേ
ഹോ തളിർച്ചില്ലയൊന്നാകേ വസന്തങ്ങളേകാനായ്
ദിനാന്തങ്ങളോരോന്നിൽ വന്നൂ നീ....
ചൊല്ലെടി മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതെന്താണു്....
ചൊല്ലെടി മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതെന്താണു്....

പകൽച്ചുരങ്ങളിൽ ഒരേ മനസ്സുമായ്
കാതം ഓരോന്നും നമ്മൾ നീങ്ങവേ...
വിധുരം മറഞ്ഞിതാ അധരങ്ങളിൽ സദാ
ചിരി ചൂടുന്നു നീ വരവേ....
ഇതുവഴിയെന്നുമെന്നുമിനി നാം ചേരുമോ....
ചൊല്ലുമോ.....
ചൊല്ലെടി മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതെന്താണു്....

തണൽമരങ്ങളായ് പടർന്നു നിന്നു നാം
തമ്മിലെന്നെന്നുമോരോ നേരവും...
സഖി നിന്റെയീ മിഴി വിധുവായി മാറിടും
ഇരുളാകുന്നു രാവുകളിൽ....
മറുവിളിയേകിയെന്നുമരികേ ചേരുമോ...
ചൊല്ലുമോ......
ചൊല്ലെടി മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതെന്താണു്....

ഹോ തളിർച്ചില്ലയൊന്നാകേ വസന്തങ്ങളേകാനായ്
ദിനാന്തങ്ങളോരോന്നിൽ വന്നൂ നീ....
ചൊല്ലെടി മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതിതെന്താണു്....
ചൊല്ലെടി മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതെന്താണു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts