കണ്ണാടി (കല വിപ്ലവം പ്രണയം )
This page was generated on May 21, 2024, 3:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅതുൽ ആനന്ദ്
ഗാനരചനശ്രീജിത്ത്‌ അച്യുതന്‍ നായര്‍
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 27 2018 17:08:56.

കണ്ണാടി നോക്കുമീ കുരുന്നു താരകം
വിരുന്നിനെത്തുമീ വഴിക്കുമിന്നു നീലരാത്രിയിൽ
കൂട്ടുപോരുമോ.....
മഞ്ചാടിയെണ്ണി ഞാൻ...വരാതിരുന്നു നീ
കുഞ്ഞു ചില്ലു ജാലകത്തിലൂടെ ഒന്നു വന്നു തൊട്ടതും
നോക്കി നിന്നതും.....
പാതിരാ കാറ്റിലാടുമീ...
കുരുന്നു പാരിജാതപ്പൂക്കളെത്തി നോക്കിയോ
കുറുമ്പുകൾ കാട്ടി ഈ വഴി
ഇന്നൊരിമ്പമേറും ഈണമുള്ള പൂങ്കുയിൽ വരുന്നു കൂട്ടിനായ്....

പണ്ടേ മറന്നൊരാ കുഞ്ഞി കടങ്കഥ
ഇന്നെന്റെ കാതിൽ മെല്ലെ മെല്ലെ വന്നു വീണുവോ....
കുണുങ്ങി നിൽക്കുമീ പളുങ്കു നീർക്കണം
തുളുമ്പിനിൽക്കും ഈണമായ് തെളിഞ്ഞു മോഹമായ്
ആനന്ദമായ് വർണ്ണജാലങ്ങളായ് കാണുമീ ലോകമിന്നേകമായ്....
ഒരുങ്ങുമാകാശവും പിന്നെ ഈ ഭൂമിയും
തുടിക്കുമീ കുഞ്ഞു നീർത്തുള്ളിയിൽ......

സഞ്ചാരിയാകുവാൻ അപ്പൂപ്പൻ താടിയും
കിടന്നുറങ്ങുമീ മരത്തിൻ കുഞ്ഞുശാഖിയിൽ
അതും ഈ വഴി കടന്ന തെന്നലും
അടുത്തുവന്നൊതുങ്ങിനിന്നുണർത്തി മെല്ലെ
ആലോലമായ് അന്നു പോകുന്നൊരീ കുഞ്ഞിതൾത്തുമ്പിയായ് മാറിടാം...
വിടർന്നൊരീ സൗഹൃദം നിറങ്ങൾ ഏഴായിരം
സുഗന്ധമേകുന്നൊരീ യാത്രയിൽ......
പാതിരാ കാറ്റിലാടുമീ...
കുരുന്നു പാരിജാതപ്പൂക്കളെത്തി നോക്കിയോ
കുറുമ്പുകൾ കാട്ടി ഈ വഴി
ഇന്നൊരിമ്പമേറും ഈണമുള്ള പൂങ്കുയിൽ വരുന്നു കൂട്ടിനായ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts