പാവങ്ങൾക്ക് (സഖാവിന്റെ പ്രിയസഖി )
This page was generated on May 15, 2024, 11:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹരികുമാർ ഹരേരാം
ഗാനരചനസിദ്ദിക്ക് താമരശ്ശേരി
ഗായകര്‍സതീഷ് ചെരണ്ടത്തൂർ ,ശ്രീലക്ഷ്മി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2018 16:27:42.

ഇങ്ക്വിലാബ് സിന്ദാബാദ്...ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്...ഇങ്ക്വിലാബ് സിന്ദാബാദ്...(2)

പാവങ്ങൾക്കു് പട്ടിണി മാത്രം
പാടുപെടുന്നോർക്കാശകൾ മാത്രം
സമ്പാദ്യം സമ്പാദ്യം സമ്പാദ്യം
പണക്കാരനു് പദ്ധതികൾ പണക്കാരനു് മേൽഗതികൾ
പാവങ്ങൾക്കു് പട്ടിണി മാത്രം
പാടുപെടുന്നോർക്കാശകൾ മാത്രം....

പകലിരവോളം പാടുപെടുന്നവൻ തൊഴിലാളി
തൊഴിലാളി തൊഴിലാളി തൊഴിലാളി...
പട്ടിണിമാറ്റാൻ ചക്രം തിരിക്കും
കറ്റ മെതിക്കും കയറു പിരിക്കും
പേന പിടിക്കും മൗസിൻ മീതേ തപസ്സിരിക്കും തൊഴിലാളി
തൊഴിലാളി തൊഴിലാളി തൊഴിലാളി....

ഞങ്ങൾ വരുന്നൂ മുതലാളിത്വമേ
ഞങ്ങൾ വരുന്നൂ സാമ്രാജ്യത്വമേ....
ഞങ്ങൾ വരുന്നൂ മർദ്ദകവർഗ്ഗമേ....
ഞങ്ങൾ വരുന്നൂ അണിയണിയായ് പടയണിയായ്...
ഞങ്ങൾ വരുന്നൂ കോടി നിറഞ്ഞ ഭാരതമക്കൾ
പോരിൻ ഉയിരും ഉശിരും ഏകാൻ ഞങ്ങൾ വരുന്നൂ
ഞങ്ങൾ വരുന്നൂ....ഞങ്ങൾ വരുന്നൂ....ഞങ്ങൾ വരുന്നൂ...

ഇങ്ക്വിലാബ് സിന്ദാബാദ്...ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്...ഇങ്ക്വിലാബ് സിന്ദാബാദ്....
പണക്കാരനു് പദ്ധതികൾ കോർപ്പറേറ്റ് കമ്പനികൾ
പാവങ്ങൾക്കു് പട്ടിണി മാത്രം
പാടുപെടുന്നോർക്കാശകൾ മാത്രം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts