ഇശലു് മൂളണ (ശിർക് )
This page was generated on May 18, 2024, 5:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസജീവ് മംഗലത്ത്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ ,സുജ സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2018 09:16:49.

ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ.....
ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ.....
മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി
മഴനിലാവിന്റെ നനവുമായ് മെല്ലെ
മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ....
മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി
മഴനിലാവിന്റെ നനവുമായ് മെല്ലെ
മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ....
ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ.....

ഖൽബു് നല്ലൊരു കിത്താബ്...കിനാവെഴുതണ കിത്താബ്..
ഖൽബു് നല്ലൊരു കിത്താബ്...കിനാവെഴുതണ കിത്താബ്....
പടച്ചവൻ തന്ന പെരുത്ത ഭാഗ്യങ്ങൾ
പൊതിഞ്ഞ ജീവിത കിത്താബ്...
പടച്ചവൻ തന്ന പെരുത്ത ഭാഗ്യങ്ങൾ
പൊതിഞ്ഞ ജീവിത കിത്താബ്...
മുടക്കമില്ലാതെ കൊടുക്കു് സക്കാത്തു്
മുടക്കമില്ലാതെ കൊടുക്കു് സക്കാത്തു്...
ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ.....

അസർ‌മുല്ല പൂക്കൾ പോൽ അരുമക്കനവുകൾ വിരിയണം
അസർ‌മുല്ല പൂക്കൾ പോൽ അരുമക്കനവുകൾ വിരിയണം...
ലാ ഇലാഹിനെ അനുസരിച്ചു നാം ഇവിടെ സുബർക്കം പണിയണം
ലാ ഇലാഹിനെ അനുസരിച്ചു നാം ഇവിടെ സുബർക്കം പണിയണം...
നിറഞ്ഞ നന്മകളാൽ നമുക്കു് പെരുന്നാളു്...
നിറഞ്ഞ നന്മകളാൽ നമുക്കു് പെരുന്നാളു്.....

ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ.....
മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി
മഴനിലാവിന്റെ നനവുമായ് മെല്ലെ
മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ...
മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts