ആർപ്പോ ഏറോ (ഗാന്ധിനഗറിൽ ഉണ്ണിയാർച്ച )
This page was generated on May 11, 2024, 9:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅരുൺരാജ്
ഗാനരചനബി കെ ഹരിനാരായണന്‍ ,ടിറ്റോ കുര്യൻ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2017 08:46:11.

ആർപ്പോ ഇർറോ ആർച്ച വരുന്നേ ചെമ്പുലിയായ് ചീറി വരുന്നേ
ആറ്റംബോംബാ ചാട്ടുളിയമ്പാ ഏറ്റാൽ തീർന്നേൻ മാറിനെടാ
പറ പറ പറ പറന്നൊരാ തട്ട് ചാടി മറിഞ്ഞിട്ട്
ഉടനടിമുടി ഉറുമിയിൽ വെട്ട് ആർച്ച ഇടിവെട്ട്
ഹേ ഉടക്കി നിന്നാൽ പൊടി പരുവത്തിൽ ചവറ്റു കുട്ടേൽ ഉടനടി തള്ളും
കൊടുമുടി കയറണ കളമിതു കളിയിത് കഥയിതു തുടരണ് ഹേ ഹേ..
ആർപ്പോ ഇർറോ ആർച്ച വരുന്നേ ചെമ്പുലിയായ് ചീറി വരുന്നേ
ആറ്റംബോംബാ ചാട്ടുളിയമ്പാ ഏറ്റാൽ തീർന്നേൻ മാറിനെടാ

ചട്ടമ്പിക്കൂട്ടങ്ങൾ നൂറെണ്ണം നേരെ വന്നാൽ പുല്ലാ പിന്നല്ലാ
കോടികൾ ചെങ്കോലും ഇല്ലേലും രാജാവാണീ ആർച്ചാ തേർ വാഴ്ചാ
ഗ്രാമത്തിൽ എന്തിന്നും ഏതിന്നും മുന്നിൽ കാണും ആർച്ചാ ഉണ്ണിയാർച്ചാ
ഇവളെരികനൽ പുറമേയൊരു തീയലയായ് ഉയരും
അകമൊരു കനൽ നുര പതയണ പല തിര നിറയുന്നൊരാഴി
കല്ലുകൊണ്ടരികെ പെൺരൂപം ഇടിമിന്നലാണ് തിരിമിഴിനാളം
കളരിത്താളം ഗണമാവേശം എതിരില്ലെതിരില്ലിനി മണ്ണിലിതാ

ആർപ്പോ ഇർറോ ആർച്ച വരുന്നേ ചെമ്പുലിയായ് ചീറി വരുന്നേ
ആറ്റംബോംബാ ചാട്ടുളിയമ്പാ ഏറ്റാൽ തീർന്നേൻ മാറിനെടാ
പറ പറ പറ പറന്നൊരാ തട്ട് ചാടി മറിഞ്ഞിട്ട്
ഉടനടിമുടി ഉറുമിയിൽ വെട്ട് ആർച്ച ഇടിവെട്ട്
ഹേ ഉടക്കി നിന്നാൽ പൊടി പരുവത്തിൽ ചവറ്റു കുട്ടേൽ ഉടനടി തള്ളും
കൊടുമുടി കയറണ കളമിതു കളിയിത് കഥയിതു തുടരണ് ഹേ ഹേ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts