മെഴുകുതിരികൾ (ആദം ജോൻ )
This page was generated on May 14, 2024, 1:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംദീപക്‌ ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പൃഥ്വിരാജ് സുകുമാരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2017 16:39:24.
മെഴുകുതിരികൾ ഉരുകിയുരുകി അകമെയുതിരും നോവിൽ
നഗരവഴിയിൽ പകലുകളിലും ഇരുൾ കലരും നാളിൽ
ഒരു നിഴലു പോൽ ഇതിലേ ഒഴുകിയോ ഞാൻ
അഴലരുളി മാഞ്ഞതെവിടെ നീ
പൊഴിയുമൊരു താരമായ് അന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുന്നുവോ
അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം

സമയനദി തൻ തിരയിലൊരുനാൾ തിരികെയൊഴുകാമെങ്കിൽ
പഴയ നിമിഷം ഇനിയുമതുപോൽ നുകരുവതിനായെങ്കിൽ
കരതളിരിലെന്തരുളും പകരമായ് ഞാൻ
അരികെയിനി ഒന്നു വരുമോ നീ
പൊഴിയുമൊരു താരമായ് അന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുന്നുവോ
അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം

പിരിയുകിലുമെവിടെയോ തുണയരുളിയുണ്ടവൾ
മുറിവുകളിൽ എന്നെ തലോടുവാൻ
അനുദിനവും അവളിലെ സ്വരമധുരമോർമ്മയായ്
തളരുമൊരു നേരം ചൂടി ഞാൻ
പൊഴിയുമൊരു താരമായ് അന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുന്നുവോ
അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts