പതിയേ നീ (വില്ലൻ )
This page was generated on May 18, 2024, 5:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതം4 മ്യൂസിക്സ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിത ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2017 07:04:05.
പതിയെ നീ ആത്മാവിൻ ആഴങ്ങൾ പൂകുമോ
പതിയെ നീ ആകാശ തീരങ്ങൾ തേടുമോ
ആയിരം രാവുകൾ നീ വരും നാളിനായ്
കാത്തു ഞാൻ നിന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വിൺവഴികളിൽ ഒരുതിരിയായ് നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായ് മാറിടാം എൻ മനം
വെണ്മുകിലിടും ഇടവഴിയെ നീ വരൂ..

സ്മൃതിയുടെ ശലഭമായ് നീ
മൃതിയുടെ മലരു പോലെ ഞാൻ
ഇതളുണരുന്നിതാ ഓ..ഓ..ഓ…
മധു നിറയുന്നിതാ ഓ.ഓ..ഓ
നീയിന്നെന്നിൽ ചേരുന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വിൺവഴികളിൽ ഒരുതിരിയായ് നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായ് മാറിടാം എൻ മനം
വെണ്മുകിലിടും ഇടവഴിയെ നീ വരൂ..
(പതിയെ നീ….)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts