വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | എം ജി രാധാകൃഷ്ണന് ,ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | തരുൺകുമാർ ,മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 03 2017 11:50:49.
വിരുത്തം: ഭൂമിയെ പീഠമാക്കി പീഠത്തിൽ വിളക്കേറ്റി വിളക്കിൽ സൂര്യചന്ദ്രന്മാർ തിരികളായ് എരിയുമ്പോൾ ചെമ്മാനമെടുത്തു് ചെമ്പട്ടായടുത്തുവെച്ച് ചെല്ലക്കുടം കൊട്ടി പാടുക പാണനാരെ പല്ലവി: നല്ലത് വരുത്തണം നന്മകൾ വരുത്തണം നാടുമിതേതിനും നല്ലൊരുണ്ണിയെ വേണം നാഗയക്ഷി സ്വർണ്ണ നാഗത്താന്മാരേ ഏഴിലം പാലം ചോട്ടിൽ നൂറുണ്ടേ പാലുണ്ടേ നല്ലത് വരുത്തണം നന്മകൾ വരുത്തണം നാടുമിതേതിനും നല്ലൊരുണ്ണിയെ വേണം അനുപല്ലവി ആളിയമർന്നൊരു കാടിൻ നടുവിലെ ആറിയ മണ്ണിലൊരമ്പലമുണ്ടെ മണ്ണാറശ്ശാലയിൽ വാഴുന്ന നാഗമേ മണ്ണിൽ ഐശ്വര്യങ്ങൾ എല്ലാം നീയേകണേ ആളിയമർന്നൊരു കാടിൻ നടുവിലെ ആറിയ മണ്ണിലൊരമ്പലമുണ്ടെ ചരണം പൂക്കുല ഞൊറി വച്ച് തീർത്ഥകളത്തിന്റെ ചോട്ടിലിരുന്നിന്നു പാടുന്നീ പാണനാര് പഞ്ചഫണമുള്ള നാഗരാജാവേ അഞ്ചാതെ ആളിന്റെ ഉള്ളം തെളിഞ്ഞീടാൻ പൂക്കുല ഞൊറി വച്ച് തീർത്ഥകളത്തിന്റെ ചോട്ടിലിരുന്നിന്നു പാടുന്നീ പാണനാര് |