ചിലങ്കകൾ (സത്യ )
This page was generated on May 13, 2024, 8:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2017 13:10:35.
ചിലങ്കള്‍ തോല്‍ക്കും ചുവടോടെന്‍ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെന്‍ ചമയം
ഇതളഴകോടെ നടമാടി മലരിതളൊന്നില്‍ മധുവായ്..
തരളിത രാവിന്‍ കനലായ് നിറയുകയാണിന്നിവിടെ..
തനുവിനെ അതിമൃദു വിരലുകളൊരു സുഖ-
ശീതള പുളകിത ലഹരിയിലൊരു ചെറു
തെന്നലുപോല്‍ പുല്‍കിടുവാന്‍.. ഞാനിവിടെ....

ചിലങ്കള്‍ തോല്‍ക്കും ചുവടോടെന്‍ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെന്‍ ചമയം

രാത്രിതന്‍ കൂട്ടില്‍ ഞാന്‍.. മിന്നുമൊരു താരകമാല
വാനിലെ വെണ്‍തിങ്കള്‍ ചേലിലിതു മാദകലീല
മാറിലൊരു പൊന്‍മുല്ലയിലായ് നീ മൃദു ചുംബനമേകൂ
കാമനുണരുമ്പോള്‍ ഒരു പൂവമ്പിന് സ്പന്ദനമേകൂ..
മേനി അഴകില്‍ ചൂടു തിരയും നാഥനിതു മാന്ത്രിക ലോകം
ഒന്നു കവരാന്‍ എന്നരികില്‍ ആനന്ദം കൊണ്ടു മയങ്ങാന്‍..
ഈണമിതു മെല്ലെ എങ്ങുമൊരു
നിശയുടെ കുസൃതി നിറച്ചുവോ..
ഈ ഉടലില്‍ ഏതു കൈ പതിയെ
തഴുകവെ അതിസുഖ തരള ഹൃദയമുണരും

ചിലങ്കള്‍ തോല്‍ക്കും ചുവടോടെന്‍ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെന്‍ ചമയം

അന്തിനേരം മെല്ലെ തഞ്ചുമൊരു തൂവലുപോലെ
പാതിരാ കാറ്റില്‍ ഞാന്‍ ആടുമൊരു മോഹന നൃത്തം
തേന്‍കിനിയുമീ മെയ്യിതു പൊള്ളുന്നൊരു വേനലുപോലെ
പൂ കുടയുമീ ചുണ്ടിന് നുള്ളാനൊരു കാമുകനുണ്ടോ
നെഞ്ചു നിറയും മൊഞ്ച് നുകരാന്‍
കൊഞ്ചിയൊരു സുന്ദരഗാനം
പാടിയണയും ചില്ലയില്‍ ഞാനേതോ തേന്‍കനിയല്ലേ
ഏതുമഴ എന്നുമെന്നരികിലൊരു ചെറുചിരിമൊഴി തന്നുവോ
മേനി പൊതിയുന്ന കണ്ണുകളിലൊരു
ശരമതിലതിമധുര തരളമൊഴികള്‍

ചിലങ്കള്‍ തോല്‍ക്കും ചുവടോടെന്‍ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെന്‍ ചമയം
ഇതളഴകോടെ നടമാടി മലരിതളൊന്നില്‍ മധുവായ്..
തരളിത രാവിന്‍ കനലായ് നിറയുകയാണിന്നിവിടെ..
തനുവിനെ അതിമൃദു വിരലുകളൊരു സുഖ-
ശീതള പുളകിത ലഹരിയിലൊരു ചെറു
തെന്നലുപോല്‍ പുല്‍കിടുവാന്‍.. ഞാനിവിടെ
ചിലങ്കള്‍ തോല്‍ക്കും ചുവടോടെന്‍ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെന്‍ ചമയം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts