അകലവും അരികിൽ (ഹണി ബീ II )
This page was generated on May 16, 2024, 5:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംദീപക്‌ ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍റെൻസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2017 13:02:25.

അകലവും അരികിലാക്കുവാൻ
ചിരി തൂകി വരവായോ ഓർമ്മകൾ...പതിയേ....
വെറുതെ ഞാൻ..മിഴികൾ പൂട്ടവേ
കിളിവാതിലിൽ തഴുകുന്നു ഓർമ്മകൾ പതിയേ...
കൊഴിയവേ...പൂക്കവേ...
തഴുകി വീണ്ടും ചില്ലകൾ...
പുതുമലർപോൽ അണിയുകയായ് പാതയിൽ...
എവിടെയോ കൈവിടും പഴയനാളിൻ താളിലെ
നിറവും മണവും തിരികെ തരുമീ ഓർമ്മകൾ....
ഒരേ മോഹമാണെന്നിൽ നിറയെ....
കഴിഞ്ഞോരോ നാളിൽ ചെന്നണയുവാൻ....
വിചാരങ്ങൾ ഏകുന്ന ചിറകിൽ
വരുന്നൂ പറന്നിന്നു ഞാൻ....

തിരകളേ..പുതിയ കാലമേ...
തരിനേരം അരുളാമോ ഒന്നു പോയ് വരുവാൻ
തളിരുകൾ ചുവരു തീർത്തിടും
ഒരു കുഞ്ഞു കളിവീടിൻ സാന്ത്വനം നുകരുവാൻ
തരളമായ് വീശിയെൻ ഉയിരിൽ മുത്തും കാറ്റിലെ
കുളിർമണികൾ കരൾ നിറയെ ചൂടുവാൻ
അവിടെയാ വെണ്ണിലാ പുഴയിൽ വീണ്ടും നീന്തുവാൻ
കൊതിയോടറിയാതിടയിൽ മുഴുകും ഓർമ്മയിൽ
ഒരേ മോഹമാണെന്നിൽ നിറയെ....
കഴിഞ്ഞോരോ നാളിൽ ചെന്നണയുവാൻ....
വിചാരങ്ങൾ ഏകുന്ന ചിറകിൽ
വരുന്നൂ പറന്നിന്നു ഞാൻ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts