ചെമ്പകപ്പൂങ്കാവനത്തിലെ (ആഭിജാത്യം‌ )
This page was generated on May 2, 2024, 12:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2023 13:10:03.
ആ.... ആ....

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ
പണ്ടൊരിയ്ക്കലൊരാട്ടിയൻ തപസ്സിരുന്നു.
വിണ്ണിൽ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോൾ
ഒരു ചന്ദനത്തിൻ മണിവീണ അവനു നൽകി.

തങ്കസ്വപ്നശതങ്ങളാൽ തന്ത്രികൾ കെട്ടി
അതിൽ സുന്ദരപ്രതീക്ഷകൾതൻ ചായം പുരട്ടി
ആർത്തലച്ചു ഹൃദയത്തിൽ തുളുമ്പിയ ഗാനങ്ങൾ
രാത്രിയും പകലുമവൻ വീണയിൽ മീട്ടി.

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ
പണ്ടൊരിയ്ക്കലൊരാട്ടിയൻ തപസ്സിരുന്നു...

ആ മധുരസംഗീതത്തിൻ ലഹരിയാലേ
സ്വന്തം ഭൂമിദേവിയെ പാവം മറന്നുപോയി
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
പാവമപ്പോൾ പശിയാലേ പാട്ടു നിർത്തി.
പാട്ടു നിർത്തി.....

കാത്തുനിൽക്കും വയലിൽ തൻ കലപ്പയൂന്നി
തൻ്റെ വേർപ്പു കൊണ്ടു വിതയ്ക്കുവാൻ അവനിറങ്ങി.
എന്നുമെന്നും സമൃദ്ധിതൻ പൊൻമണികൾ വിളയിയ്ക്കാൻ
മണ്ണിതിൻ്റെ മകനായ് അവനിറങ്ങി

ആ..... ആ.... ആ.....

(ചെമ്പകപൂങ്കാവനത്തിലെ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts