ഇന്നലെയും എന്നഴകേ (കവി ഉദ്ദേശിച്ചത് )
This page was generated on May 17, 2024, 6:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിനു തോമസ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2016 08:07:00.

ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയ്...
രാവുറങ്ങും വേളയിൽ പനിനീരു പെയ്യും ചോലയിൽ
ഞാനൊരാർദ്രസുഗന്ധമായ് കനവേ....
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയ്...

അന്നൊന്നും ചൊല്ലിയതില്ല ഞാൻ...എന്നിലുണർന്ന കിനാവുകൾ...
ഉള്ളിലുണർന്നൊരു നൊമ്പരം...ഞാൻ പകർന്നീലാ....
ജീവനിൽ പിന്നെയും തേങ്ങലായ് നിൻ ഓർമ്മകൾ
പണ്ടെന്നോ പെയ്തൊരു മഴയിൽ...നിന്നോടൊത്തന്നൊരു കുടയിൽ
ഞാൻ നിന്നീലെന്നാ നോവെൻ ആത്‌മാവിന്നുള്ളിൽ തേങ്ങി...
വീണ്ടുമാ നാളുകൾ തേടുന്നു ഞാൻ....
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയ്...

ഇന്നെങ്ങും നിൻ ചിരി പൂക്കളായ്...നിൻ മനമാകെ നിലാവുമായ്....
എന്നനുരാഗമറിഞ്ഞിടാൻ...നീയൊരുങ്ങീലാ...
നാലിതൾ പൂവുപോൽ...വാടി വീഴും സന്ധ്യകൾ
സിന്ദൂരക്കടലിന്നരികെ മന്ദാരക്കരയിൽ നീളേ...
ഞാൻ നിന്നെ തേടിത്തേടി കാലങ്ങൾ മാറിപ്പോയി
ആ സ്വരം കേൾക്കുവാൻ...കാതോർത്തൂ ഞാൻ....
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts