മുല്ലപ്പൂവിൻ ചുണ്ടിൽ (സെലിബ്രേഷൻസ് )
This page was generated on May 20, 2024, 6:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസിബു സുകുമാരൻ
ഗാനരചനറോയ് പുറമഠം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2016 18:06:56.

മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ തുള്ളിപോൽ
നെഞ്ചിന്നുള്ളിൽ മിന്നും മണിമുത്താണെന്നും നീ...
പൂമൊട്ടിൻ പുഞ്ചിരിപോലെന്നും
വെൺമേഘത്തേരിൽ വരില്ലേ...
താരകമായ്...ഈ ആതിരയിൽ...ഹോയ്...

മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ തുള്ളിപോൽ
നെഞ്ചിന്നുള്ളിൽ മിന്നും മണിമുത്താണെന്നും നീ...
പൂമൊട്ടിൻ പുഞ്ചിരിപോലെന്നും
വെൺമേഘത്തേരിൽ വരില്ലേ....
എന്നെന്നും ഈ നെഞ്ചിലുറങ്ങാൻ പോരുമോ...
(മുല്ലപ്പൂവിൻ ചുണ്ടിൽ....)

ധിരനാ....രരരാ...ധിരനാ....ആ...ആ...രാരരാ...

പൊന്നാമ്പൽ പൂവിൻ ചേലായ്‌ നിൻ മുഖം
നിറയുന്നൂ കനവായ് കരളിൽ നിത്യവും..
ആ...ആ...ആ...ആ......
പൊന്നാമ്പൽ പൂവിൻ ചേലായ്‌ നിൻ മുഖം
നീ നിറയുന്നൂ കനവായ് കരളിൽ നിത്യവും..
നിൻ പൂഞ്ചൊടിയിൽ തേൻ നുകരാൻ
മധു ശലഭം അണയും....
ഈ പൂമിഴിയിൽ തിരിനാളം പോലെൻ
മോഹം പൂക്കും...
പോകാം കാണാത്തൊരു മേട്ടിൽ തനിയേ നാം...
(മുല്ലപ്പൂവിൻ ചുണ്ടിൽ....)

മഴമുത്തായ്‌ പൊഴിയുന്നെൻ കാതിൽ നിൻ സ്വരം
പകരാം ഞാൻ തളിർമെയ്യിൽ പൂവിൻ സൗരഭം
ആ...ആ...ആ...ആ......
മഴമുത്തായ്‌ പൊഴിയുന്നെൻ കാതിൽ നിൻ സ്വരം
ഓ...പകരാം ഞാൻ തളിർമെയ്യിൽ പൂവിൻ സൗരഭം
എൻ പൂവനിയിൽ പുതുമഴയായ് നീ എന്നും നിറയൂ...
ഇനി എന്നെന്നും ഞാൻ മൂളും നിൻ പ്രണയം മധുരം...
പാടാം പാടാത്തൊരു ഗാനം ഇനി എന്നും....
(മുല്ലപ്പൂവിൻ ചുണ്ടിൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts