ധീര ചരിത (ലോർഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടി)
This page was generated on May 14, 2024, 11:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറെക്സ് വിജയന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2015 10:14:02.
ധീരചരിത വാദ്യഘോഷം...
വീരചടുല നടനഭാവം...
പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ്
പകനിറഞ്ഞു ഉള്ളുണര്‍ന്നു
ചുവടുവെച്ചു ചോട് വെച്ചു
പടനിലത്തില്‍ അടരാടി നീങ്ങുവാന്‍
ധീരം ധീരം നേരിടാം..
നേരെ ഉന്നം തേടീടാം..
ഉയരാനായ്‌ ഉയിരും കാക്കുവാന്‍...
ഉണരൂ ഉയരു പുലരി പോലെ
അലയടിക്കും കടലുപോലെ
കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ
പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന്
ചിതറുമഗ്നിജ്വാലയായ്‌....
നെഞ്ചുറച്ച് തോഴരായ്‌ വന്നിടൂ
വാനം പൂക്കും മേലെ മേഘം പായും
ഓഹോ നേടാം നേടാം..പോകാം നേരെ നേരെ

ധീരചരിത വാദ്യഘോഷം...
വീരചടുല നടനഭാവം...
പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ്
പകനിറഞ്ഞു ഉള്ളുണര്‍ന്നു
ചുവടുവെച്ചു ചോട് വെച്ചു
പടനിലത്തില്‍ അടരാടി നീങ്ങുവാന്‍
ധീരം ധീരം നേരിടാം..
നേരെ ഉന്നം തേടീടാം..
ഉയരാനായ്‌ ഉയിരും കാക്കുവാന്‍...
ഉണരൂ ഉയരു പുലരി പോലെ
അലയടിക്കും കടലുപോലെ
കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ
പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന്
ചിതറുമഗ്നിജ്വാലയായ്‌....
നെഞ്ചുറച്ച് തോഴരായ്‌ വന്നിടൂ
വാനം പൂക്കും മേലെ മേഘം പായും
ഓഹോ നേടാം നേടാം..
പോകാം നേരെ നേരെ പോകാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts