അക്ഷരപ്പൂക്കള്‍ ഇറുക്കാന്‍ (നമുക്കൊരേ ആകാശം )
This page was generated on May 22, 2024, 6:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാജേഷ് ദാസ്
ഗാനരചനമുല്ലനേഴി
ഗായകര്‍ശ്രീലക്ഷ്മി അനില്‍കുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 12 2015 06:41:09.
അക്ഷരപ്പൂക്കൾ ഇറുക്കാൻ കൊരുക്കാൻ
അറിവിന്റെ ഹാരങ്ങൾ തീർക്കാൻ
അണിയണിയായ് വരും ഞങ്ങളിൽ ചൊരിയുക
അമൃതവർഷം ഗുരുനാഥാ ..
അമൃതവർഷം ഗുരുനാഥാ ..
(അക്ഷരപ്പൂക്കൾ...)

ഇരുളലകൾ അകലട്ടെ..
ജീവിതം പാരിൽ ഇതളിതളായ്‌ വിരിയട്ടെ
ഇന്നലെകളേകിയൊരു നന്മയുടെ പാത
ഇന്നിലേയ്ക്കായ് വളരട്ടെ
(അക്ഷരപ്പൂക്കൾ...)

അഖിലജന കോടിക്കു സൗഖ്യമുണ്ടാകാൻ
അന്യരുടെ വാക്കുകൾ സംഗീതമാകാൻ
അസ്തമയമില്ലാത്ത സൂര്യനുദിക്കാൻ
അഴകൊഴുകുമൊരുവഴി തെളിക്ക ഗുരുനാഥാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts