ഇത് പാരോ സ്വര്‍ഗ്ഗമോ (പത്തേമാരി )
This page was generated on May 11, 2024, 1:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജ്യോത്സന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2015 07:42:00.

ഇതു പാരോ സ്വർഗ്ഗമോ...മായാലോകമോ
കടലല തന്ന കനവിനു മറുകരയോ.....
മായാമോഹിനി...ഇവളേതോ കാമിനി...
നഗരമിവൾ നുര പതയും നിറകുടമോ....
ആകാശക്കൂടാരത്തിൻ കീഴേ.....
ആദിത്യചന്ദ്രന്മാരും പോന്നോ.....

കണ്ണു ചിമ്മാതെ തിര പോലേ...തഴുകിടുവോൾ...
ഉള്ളിലുന്മാദം കടലോളം നൽകിടുവോൾ
ആടിയും പാടിയും ആരോടും കൂടും
ആ മിഴി നോക്കിയിരുന്നിടവേ...രാവുകൾ പകലുകളാരറിയാൻ...
യാത്രികരായ് മാത്രകളായ് കുമിളകളായ്....
ആനന്ദ താളത്തിൽ ആടവേ...ആയുസ്സു പോരാ പോരെന്നോതുമോ...
ഇതു പാരോ സ്വർഗ്ഗമോ...മായാലോകമോ....
കടലല തന്ന കനവിനു മറുകരയോ.....

കൊണ്ടു പോരാനോ...വഴിയില്ലീ കാമുകിയെ...
കണ്ടു തീരാനോ കഴിയില്ലീ മോഹിനിയെ....
ആരിലും ആരിലും ആവേശം ആളും
ഓടിയകന്നു മറഞ്ഞിടിലും...കൂടെവരും നിഴലായ് അരികേ
ആർത്തണയും ചേർത്തുലയും തിരമറിയും...
ആഴത്തിലാഴത്തിൽ ആഴവേ...
തീരത്തു നാളെ കാലത്തടിയുമോ......
(ഇതു പാരോ സ്വർഗ്ഗമോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts