വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഷഹബാസ് അമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 15 2015 07:33:30.
പത്തേമാരി...പത്തേമാരി... പത്തേമാരി....പത്തേമാരി..... ഒരു കാതം ദൂരെയെനിക്കൊരു കുടിലുണ്ടേ കൂട്ടരുമുണ്ടേ കടലോരക്കാറ്റേ ചെറുതിരി ചെന്നു കെടുത്തല്ലേ... അവരുടെ കവിളോരം പൊടിയും...കണ്ണീരൊന്നു തുടച്ചാട്ടേ.. കവിളോരം പൊടിയും....കണ്ണീരൊന്നു തുടച്ചാട്ടേ.... അറബിപ്പൊന്നുരുകിയപോലൊരു പുന്നാരക്കടലലമീതേ കനവിന്റെ പനമ്പായ് നീർത്തിയ പത്തേമാരിയിറങ്ങുന്നേ.... പത്തേമാരി...പത്തേമാരി... പത്തേമാരി....പത്തേമാരി..... തലയാട്ടും തെങ്ങോലകളേ...വിടചൊല്ലിപ്പിരിയുകയാണേ എരളാടൻ കൊച്ചുപരുന്തേ...വഴിയൊന്നു പറഞ്ഞുതരേണേ... അറിയാത്തൊരു കരയുടെ കാര്യം...പറയാമോ വെള്ളിനിലാവേ... തിരികേ ഞാൻ വരുമന്നേരം പടിമേലേ കാവലു വേണേ... തിര താണ്ടി പൊന്നും മുത്തും മലയോളം കൊണ്ടുവരാമേ... പത്തേമാരി...പത്തേമാരി... പത്തേമാരി....പത്തേമാരി..... നറുതേനും പാലും പതയും കുളിരോലും അരുവികളുണ്ടോ... എരിവെയിലും കല്ലും മുള്ളും നിറയുന്നൊരു പാതകളാണോ... പലനാളായ് കണ്ട കിനാവിലെ മലർവാടിയതെങ്ങനെയാവോ... അലതല്ലും നെഞ്ചിലെ മോഹം വളരുന്നൊരു ബെഹറുകണക്കേ തിര താണ്ടി പൊന്നും മുത്തും മലയോളം കൊണ്ടുവരാമേ... പത്തേമാരി...പത്തേമാരി... പത്തേമാരി....പത്തേമാരി..... അറബിപ്പൊന്നുരുകിയപോലൊരു പുന്നാരക്കടലലമീതേ കനവിന്റെ പനമ്പായ് നീർത്തിയ പത്തേമാരിയിറങ്ങുന്നേ.... പത്തേമാരി...പത്തേമാരി... പത്തേമാരി....പത്തേമാരി.....(2) |