ശാരദാംബരം (എന്നു നിന്റെ മൊയ്തീൻ )
This page was generated on May 15, 2024, 3:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരമേഷ് നാരായണ്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍പി ജയചന്ദ്രൻ ,ശില്പ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,സുധീർ കരമന
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2015 14:46:36.

ശാരദാംബരം....
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ....(2)
പ്രാണനായകാ....പ്രാണനായകാ...
പ്രാണനായകാ താവകാഗമ പ്രാർത്ഥിനിയായിരിപ്പൂ ഞാൻ...
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ....(2)

എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മല രാഗ സൗരഭം
എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മല രാഗ സൗരഭം...
ഇങ്ങു നിന്നുപോം മന്ദവായുവും അങ്ങുനിന്നരുളീല്ലെന്നോ...
ശാരദാംബരം........
ഓ...ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ....

ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ
ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ....
ഉൾ‌പ്പുളകമാർ‌ന്നത്യുദാരമീ പുഷ്പതല്പം ഒരുക്കീ ഞാൻ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ....(2)
പ്രാണനായകാ താവകാഗമ പ്രാർത്ഥിനിയായിരിപ്പൂ ഞാൻ...
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts