ഈ മഴ (എന്നു നിന്റെ മൊയ്തീൻ )
This page was generated on May 15, 2024, 6:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരമേഷ് നാരായണ്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ ജെ യേശുദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2015 06:04:28.

ഈ മഴതൻ...വിരലീ പുഴയിൽ....
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ...
വിധുരമൊരോർമ്മയിൽ നാമെരിയുന്നു
വിരഹനിലാവലപോൽ...ഇവിടെ...
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ.....

നനമണ്ണിൽ പ്രിയതേ നിൻ
മൃദുലപാദം പതിയുമ്പോൾ...(2)
ഹൃദയമിന്നീ മൺ‌കരയായി
കാലമെന്തേ ചിരി തൂകി...
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ.....

ഈ ജന്മം മതിയാമോ
വിരഹതാപമിതറിയാനായ്...(2)
കരകവിഞ്ഞു പ്രാണനിലാകെ
ഈ വികാരം നദിയായി...
ഇനിവരുമേറെ യുഗങ്ങളിലൂടെ
അലയുമൊരേവഴി നാം ഇവിടെ....
(ഈ മഴതൻ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts