വേദന മാത്രം (താരകങ്ങളെ സാക്ഷി )
This page was generated on May 14, 2024, 12:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2015 12:42:39.

ആ...ആ....ആ....ആ....
വേദനമാത്രം എന്തിനു തന്നു
ജീവിതമിന്നും വഴിയറിയാതെ....
വേദനമാത്രം എന്തിനു തന്നു
ജീവിതമിന്നും വഴിയറിയാതെ......
കഥയറിയാതെ കരളലിയുമ്പോൾ
വീണക്കമ്പിയും ശ്രുതി മറന്നൂ...എന്റെ
ജീവിതസ്വപ്നവും തകർന്നടിഞ്ഞു....
വേദനമാത്രം എന്തിനു തന്നു
ജീവിതമിന്നും വഴിയറിയാതെ......

രാവിന്റെ സോപാനം വേഴാമ്പൽ നാദം
പകലന്തിയോളം സൂര്യന്റെ താപം...(2)
മനസ്സിന്റെ വ്യഥകൾ ചിതയായ് മാറി
ചേമ്പിലത്താളിലെ ജലബിന്ദു പോലെ
നീറി ഉരുകുന്നെൻ ജീവിതയാതന....
ആ...ആ....ആ....ആ....
വേദനമാത്രം എന്തിനു തന്നു....

കണികാണും മുൻപേ അമ്മയൊരോർമ്മയായ്
പോറ്റമ്മതൻ കൈയ്യിൽ ഞാൻ വളർന്നു...(2)
താതനൊരുനാളും മനശാന്തിയില്ലാതെ
മുജ്ജന്മശാപത്തിൽ എരിഞ്ഞടങ്ങുമ്പോൾ
ബലിതർപ്പണം പോലും കഴിയാതെ പോയ്‌....
ആ...ആ....ആ....ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts