പാര്‍വണ വിധുവേ (ഒരു വടക്കൻ സെൽഫി )
This page was generated on May 22, 2024, 8:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ഷാന്‍ റഹ്മാന്‍ ,ഹരീഷ് ശിവരാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,അജു വര്‍ഗീസ്‌ ,വിനീത്‌ ശ്രീനിവാസന്‍ ,മഞ്ജിമ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 20 2015 18:03:14.
പാര്‍വണവിധുവേ പോകുവതെവിടേ
പാര്‍വണവിധുവേ പോകുവതെവിടേ
പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍
പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍
പ്രഭാതം മറന്നിന്നു തേടുന്നു ആരെ നീ കാതരേ
ചുമടേറും വരെ മിഴിമൂടും വരെ
വിധി തേടുന്നിതാ
ചുമടേറും വരെ മിഴിമൂടും വരെ
വിധി തേടുന്നിതാ

പാതയോരങ്ങളില്‍ കണ്ട സ്വപ്നങ്ങളില്‍
അന്ധകാരം മറഞ്ഞിങ്ങു നില്‍ക്കുമ്പോഴും
ചിറകെല്ലാം തളര്‍ന്നിങ്ങു വീഴുമ്പോഴും
മനസ്സൊന്നായി ഞാന്‍ ദിശ തേടുന്നുവോ
പുലര്‍കാലവും ശ്യാമയാമങ്ങളും
തുടര്‍ന്നീടുമീ യാത്ര നീളുന്നുവോ
നിലയ്ക്കാതെ പോകാമൊരേ വീഥിയില്‍
മണല്‍ക്കാറ്റു പോലിങ്ങു ദൂരങ്ങള്‍ താണ്ടി നാം കാതരേ
ചുമടേറും വരെ മിഴിമൂടും വരെ
വിധി തേടുന്നിതാ
ചുമടേറും വരെ മിഴിമൂടും വരെ
വിധി തേടുന്നിതാ
ചുമടേറും വരെ മിഴിമൂടും വരെ
വിധി തേടുന്നിതാ
ചുമടേറും വരെ മിഴിമൂടും വരെ
വിധി തേടുന്നിതാ








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts